അഡ്‌ലെയ്ഡ് ടെസ്റ്റിൽ ട്രാവിസ് ഹെഡ്ഡിനെ പുറത്താക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജ് നൽകിയ സെൻ്റ് ഓഫിൽ രൂക്ഷ വിമർശനവുമായി മുൻ താരം സുനിൽ ഗവാസ്കർ. 141 പന്തിൽ 140 റൺസെടുത്ത താരത്തെ സിറാജ് ബോൾഡാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേഷ്യത്തോടെയുള്ള സെൻ്റ് ഓഫ്. ഇതിന് പിന്നാലെ ഇരുവരും ചില വാക്കുകളും പരസ്പരം കൈമാറി.
ഇതാണ് സുനിൽ ഗവാസ്കറെ ചൊടിപ്പിച്ചത്. നിങ്ങൾ എന്നോട് ചോദിച്ചാൽ അനാവശ്യമെന്നേ ഞാൻ പറയൂ. അയാൾ നാലിനോ അഞ്ചിനോ അല്ല പുറത്തായത്. 140 റൺസെടുത്ത ഒരാൾക്ക് ഇതുപോലെ സെൻ്റ് ഓഫ് നൽകുന്നത് തീർത്തും അനാവശ്യമാണ്. അയാൾക്ക് കാണികളിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നതിൽ അതിശയിക്കാനില്ല. കാരണം അയാളൊരു ഹീറോയാണ് അവർക്ക്.
സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത്തരത്തിലാെരു സെന്റ് ഓഫ് നൽകുന്നതിന് പകരം കൈയടിയോടെ അയാളെ യാത്രയാക്കിയിരുന്നെങ്കിൽ സിറാജും ഹീറോയായേനെ. ഇപ്പോൾ അവൻ വില്ലനായി. നോക്കൂ അയാൾ 140 റൺസ് നേടി. അയാൾ രണ്ടോ മൂന്നോ റൺസ് എടുത്ത് പുറത്താകുമ്പോൾ സെന്റ് ഓഫ് നൽകിയിരുന്നെങ്കിൽ അത് മറ്റൊരു തരത്തിലായേനെ—-ഗവാസ്കർ സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ പറഞ്ഞു.
A sizeable crowd behind Australia…
A billion behind Siraj 💙#AavaDe | #AUSvIND— Gujarat Titans (@gujarat_titans) December 7, 2024
“>















