വീൽചെയറിലിരുന്ന വയോ വൃദ്ധനെ തല്ലിച്ചതച്ച് മരുമകൾ. തെലങ്കാനയിലെ നാൽഗോണ്ട ജില്ലയിലായിരുന്നു ദാരുണമായ സംഭവം. ചെരുപ്പൂരിയാണ് ഇവർ ഭർതൃപിതാവിനെ തുരുതുരെ തല്ലിയത്. മുഖത്തും നെഞ്ചിലുമായിരുന്നു അടിയേറെയും. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെ ഇവർക്കെതിരെ നടപടി ആവശ്യം ഉയർന്നു. തല്ലിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. വീൽചെയറിലിരുന്ന വൃദ്ധനടുത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ടാണ് ഇയാളെ തല്ലുന്നത്.
ഇടയ്‌ക്ക് രൂക്ഷമായി എന്തൊക്കെയോ പറയുന്നുമുണ്ട്. അതേസമയം വീഡിയോയിൽ ഓഡിയോ വ്യക്തമാകുന്നില്ല. ആദ്യം കൈ കൊണ്ട് കരണത്തടിച്ചായിരുന്നു മർദനത്തിന്റെ തുടക്കം. പിന്നാലെ ചെരുപ്പൂരി തല്ലുകയായിരുന്നു. ഇത് കണ്ട് വൃദ്ധന്റെ വളർത്തുനായ കുരച്ചുകൊണ്ട് മർദനം തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെയൊന്നും വകവയ്‌ക്കാതെ യുവതി വൃദ്ധനെ തല്ലുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷം വയോധികൻ മുഖം പൊത്തി കരയുന്നുമുണ്ട്.
మామ పై విచక్షణారహితంగా చెప్పుతో దాడి చేసిన కోడలు
నల్గొండ – వేములపల్లి మండలం శెట్టిపాలెం గ్రామంలో వృద్ధుడైన మామ పై విచక్షణారహితంగా దాడికి చేసిన కోడలు..
వీల్ చైర్లో ఉన్న మామ మొఖంపై పదే పదే చెప్పుతో దాడి.. కాళ్లు పట్టుకొని వేడుకున్నా కనికరించని కోడలు. pic.twitter.com/EmWqLsTfLw
— Telugu Scribe (@TeluguScribe) December 8, 2024















