മനാമ: മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ അടയാളമാണ് ശ്രീനാഥ് ക്ഷേത്രമെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് തന്റെ ദിവസം ആരംഭിച്ചതെന്ന് എസ് ജയശങ്കർ എക്സിൽ കുറിച്ചു. മനാമ ഡയലോഗിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ജയശങ്കർ സന്ദർശനവേളയിൽ കാണാനിടയായി.
Started the day by visiting the 200 year-old Shreenathji Temple in Manama.
A true symbol of the longstanding India – Bahrain friendship.
🇮🇳 🇧🇭 pic.twitter.com/N2M6Z44CcA
— Dr. S. Jaishankar (@DrSJaishankar) December 8, 2024
നാളെ (9-12-2024) നടക്കുന്ന മനാമ ഡയലോഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് എസ് ജയശങ്കർ ബഹ്റനിലെത്തിയത്. കഴിഞ്ഞ ദിവസം മനാമ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുള്ളത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.
ബഹ്റിൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്യും. രാഷ്‌ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തും.