ജുനഗഡ്: കോളേജ് വിദ്യാർത്ഥികളടക്കം ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു. കാർ ഡിവൈഡറിൽ തട്ടിയതിന് പിന്നാലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേരും കോളേജ് വിദ്യാർത്ഥികളാണ്. ഇവർ കാറിലാണ് സഞ്ചരിച്ചിരുന്നത്.
അമിതവേഗത്തിൽ വന്ന കാർ ഡിവൈഡറിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ, എതിർദിശയിൽ വാഹനങ്ങൾ വരുന്ന ഭാഗത്തേക്ക് വീണു. ഈ റോഡിലൂടെ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതോടെ അപകടത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു.
Gujarat: A collision between two cars near Bhanduri village on the Junagadh-Veraval highway killed seven people, including five students heading for an exam. The police arrived at the scene, and the injured were taken to the hospital pic.twitter.com/B4C80qnFL9
— IANS (@ians_india) December 9, 2024
ഡിവൈഡറിൽ തട്ടിയ കാറിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും എതിർദിശയിൽ വന്ന കാറിൽ സഞ്ചരിച്ച രണ്ട് പേരുമാണ് അപകടത്തിൽ മരിച്ചത്. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ കോളേജിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. ഗുജറാത്തിലെ ജുനഗഡിലാണ് അപകടം നടന്നത്. ജുനഗഡ്-വേറാവൽ ഹൈവേയിൽ ഭന്ദൂരി ഗ്രാമത്തിന് അടുത്തായിരുന്നു സംഭവം.