' ഞാനും അല്ലു അർജുൻ ആരാധകൻ'; വൈറലായി ബിഗ്ബിയുടെ പോസ്റ്റ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ ഞാനും അല്ലു അർജുൻ ആരാധകൻ’; വൈറലായി ബിഗ്ബിയുടെ പോസ്റ്റ്

Janam Web Desk by Janam Web Desk
Dec 9, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററുകളിൽ കളക്ഷൻ വാരികൂട്ടി കുതിപ്പ് തുടരുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ 5 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ 300 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ പുഷ്പ 2ന് കഴിഞ്ഞിരുന്നു. നാല് ദിവസം പിന്നിടുമ്പോൾ ബോക്‌സോഫീസ് തകർത്ത് പുഷ്പയുടെ വിളയാട്ടം തുടരുകയാണ്. ഇതിനിടെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരമായ അമിതാഭ് ബച്ചൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ബിഗ്ബിയെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ പ്രസ്താവനയ്‌ക്കുള്ള മറുപടിയായാണ് അമിതാഭ് ബച്ചൻ പോസ്റ്റ് പങ്കുവച്ചത്. അല്ലു അർജുന്റെ വാക്കുകളിൽ സന്തോഷമുണ്ടെന്നും തനിക്ക് അർഹിക്കുന്നതിനെക്കാൾ സ്ഥാനം അല്ലു അർജുൻ നൽകുന്നുവെന്നും താരം കുറിച്ചു. തങ്ങളെല്ലാവരും അല്ലു അർജുന്റെ ആരാധകരാണെന്നും അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നവരാണെന്നും അമിതാഭ് ബച്ചൻ പറയുന്നു. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. എല്ലാവിധ ആശംസകളും നേരുന്നുവെന്നും അമിതാഭ് ബച്ചൻ എക്‌സിൽ കുറിച്ചു.

#AlluArjun ji .. so humbled by your gracious words .. you give me more than I deserve .. we are all such huge fans of your work and talent .. may you continue to inspire us all .. my prayers and wishes for your continued success ! https://t.co/ZFhgfS6keL

— Amitabh Bachchan (@SrBachchan) December 9, 2024

പുഷ്പ 2 പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അല്ലു അർജുൻ അമിതാഭ് ബച്ചനെ കുറിച്ച് പരാമർശിച്ചത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് അമിതാഭ് ബച്ചനെന്നും അദ്ദേഹമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്നുമായിരുന്നു അല്ലുവിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് ബിഗ്ബിയും അല്ലുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇതാദ്യമായല്ല അമിതാഭ് ബച്ചൻ, അല്ലുവിനെ പ്രശംസിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗം പ്രദർശനത്തിനെത്തിയ സമയത്തും അമിതാഭ് ബച്ചൻ, അല്ലുവിനെ പ്രശംസിച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് അല്ലുവെന്നും പുഷ്പയിൽ താരത്തിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും അദ്ദേഹം ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: Amitab Bachanallu arjunPushpa 2
ShareTweetSendShare

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies