സ്മാർട്ട്ഫോൺ വാങ്ങണം, എന്നാൽ കുറഞ്ഞ ബജറ്റിലാകണം, ഇത് മനസിൽ വച്ച് ഫോൺ നോക്കുന്നവർക്ക് ഉഗ്രൻ മൂന്ന് ഓപ്ഷനുകൾ പരിചയപ്പെടാം. 15,000 രൂപ തികച്ച് നൽകുകയും വേണ്ട, കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കുകയും ചെയ്യാം.
CMF Phone 1
കിടിലൻ സ്റ്റൈലും ഉഗ്രൻ പെർഫോർമൻസും വാഗ്ദാനം ചെയ്യുന്ന CMF Phone 1 നല്ലൊരു ബജറ്റ് സ്മാർട്ട്ഫോൺ ആണ്. ഇതിനൊപ്പം ഇന്റർചേഞ്ചബിൾ ബാക്ക് കവറുകൾ ലഭ്യമാണ്. അതുവഴി ഫോണിന്റെ ലുക്ക് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കുകയും ചെയ്യും. 6.67-ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലേ ആണ് മറ്റൊരു പ്രത്യേകത. ഗെയിമിംഗും മൾട്ടിടാസ്കിംഗും എളുപ്പമാക്കാൻ കെൽപ്പുള്ള പ്രൊസസറും ഫോണിനുണ്ട്. 50MP മെയിൻ കാമറയുള്ളതിനാൽ അത്യാവശ്യം നല്ല ചിത്രങ്ങളും പകർത്താം. 5,000mAh ബാറ്ററി നല്ല ബാറ്ററി ലൈഫും പ്രദാനം ചെയ്യുന്നു.
Redmi 13 5G
Redmi 12 5Gയുടെ പിൻഗാമി. കഴിഞ്ഞ വർഷം ഏറ്റവും ബെസ്റ്റ് സെല്ലറായിരുന്ന ബജറ്റ് ഫോണിൽ ഒന്ന്. നല്ല ബാറ്ററില ലൈഫും മികച്ച കാമറയുമുള്ള ഈ ഫോമിനൊപ്പം 33W ഇൻബോക്സ് ചാർജർ ലഭിക്കും.
Motorola G64 5G
ദൈനംദിന ഉപയോഗത്തിനും ലൈറ്റ് ഗെയിമിംഗിനും അനുയോജ്യമായ ഫോൺ. 8 ജിബി റാമും 128 ജിബി സ്റ്റോറേജും അല്ലെങ്കിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള രണ്ട് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.















