ചിയാൻ വിക്രം നായകനാകുന്ന വീരാ ധീരാ സൂരൻ എന്ന ചിത്രത്തിന്റെ അത്യുഗ്രൻ ടീസർ പുറത്തുവിട്ടു. ചിത്തയുടെ സംവിധായകൻ എസ് യു അരുൺകുമാർ അണിയിച്ചൊരുക്കുന്ന ആക്ഷൻ ഡ്രാമ ത്രില്ലറിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒന്നര മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒരു അഡാറ് ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ആക്ഷനും ഇമോഷൻസിനും പ്രധാന്യം നൽകുന്ന ചിത്രമെന്ന വ്യക്തമായ സൂചനയാണ് ടീസർ നൽകുന്നത്. വീണ്ടും എസ്.ജെ സൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ദുഷാര വിജയനാണ് നായികയാകുന്നത്.
റൂറൽ ആക്ഷൻ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് വമ്പൻ സ്വീകര്യതയാണ് ലഭിക്കുന്നത്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ജിവി പ്രകാശ് ആണ് സംഗീതം ഒരുക്കുന്നത്. തേനി ഈശ്വറിന്റേതാണ് കാമറ. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമിക്കുന്നത്.