ബ്രേക്ക് നഷ്ടമായ ബസ് നിരവധി വാഹനങ്ങളെയും കാൽനടക്കാരെയും ഇടിച്ചുത്തെറിപ്പിച്ചു. മൂന്ന് പേർ മരിക്കുകയും 17പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ കുർലയിലെ എൽബിഎസ് റോഡിലാണ് ദാരുണ സംഭവം. ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻപോർട്ടിന്റെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സിയോൺ കുർള ഭാഭ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മാർക്കറ്റ് റോഡിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. സ്ഥലത്ത് നിലവിളികൾ മാത്രമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസാണ് രക്ഷാപ്രർത്തനം നടത്തിയത്.