കൊച്ചി: വഖ്ഫ് അധിനിവേശത്തിൽ മുനമ്പത്തെ ഭൂമി വിൽപനയിലും വൻ ക്രമക്കേട്. സിദ്ദിഖ് സേഠ് -ഫറൂഖ് കോളജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധമാണെന്നും കൃത്രിമ രേഖകളിലെ ഭൂമിയാണ് സിദ്ദിഖ് സേഠ് വിൽപന നടത്തിയതെന്ന് അബ്ദുൾ സത്താർ ഹാജി മൂസയുടെ ചെറുമകൾ ഷംസാദ് ഹുസൈൻ സേഠ് വെളിപ്പെടുത്തി. ഇതോടെ മുനമ്പത്തെ ഭൂമിയിൽ വഖ്ഫിന് അധികാരമില്ലെന്ന തെളിയുകയാണ്.
തിരുവിതാംകൂർ മഹാരാജാവ് 404 ഏക്കർ ഭൂമി കൊടുത്തത് അബ്ദുൾ സത്താർ ഹാജി മൂസയ്‌ക്കായിരുന്നു. സിദ്ദിഖ് സേഠ് കൂട്ട് നിന്ന് പ്രമാണങ്ങളിൽ ക്രമക്കേട് നടത്തി. സർക്കാരിന്റെ കണ്ണിൽ പൊടിയിടനാണ് ഈ പ്രമാണങ്ങൾ 1950-ൽ സിദ്ദിഖ് സേഠ് ഉണ്ടാക്കിയതെന്ന് ഷംസാദ് ഹുസൈൻ സേഠ് പറഞ്ഞു. മുനമ്പത്തെ ഭൂമി വഖ്ഫിൻ്റേതല്ലെന്നതിന് ശക്തിപകരുന്നതാണ് ഷംസാദ് ഹുസൈൻ സേഠിന്റെ വെളിപ്പെടുത്തൽ.
തിരുവിതാകൂർ രാജവംശത്തിന്റെ ഭൂമി പാട്ടത്തിനായി ഒരു വ്യക്തിയുടെ കയ്യിലെത്തുകയായിരുന്നു. പിന്നീട് ഇത് ഫാറൂഖ് കോളേജിലേക്ക് കൈമാറിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇതിനിടയിലാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് നിർണായകമായ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ഭൂമി നൽകിയെന്നാണ് മുനമ്പത്തെ ഭൂമിയെ കുറിച്ച് പറയുന്നത്. രാജ്യഭരണകാലത്ത് തിരുവിതാകൂർ രാജാവ് ഗുജറാത്തിൽ നിന്നെത്തിയ വ്യാപാരിയായിരുന്ന അബ്ദുൾ സത്താൽ സേഠിന് ഭൂമി പാട്ടത്തിന് നൽകുകയായിരുന്നുവെന്നും
പിന്നീട് ഈ കുടുംബത്തിലെ അംഗമെന്ന നിലയിൽ ഒരാളെത്തി ഫാറൂഖ് കോളേജ് ആരംഭിക്കുന്ന സമയത്ത് നൽകുകയും ചെയ്തുവെന്നാണ് വഖ്ഫ് ബോർഡ് അവകാശ വാദം ഉന്നയിക്കുന്നത്. എന്നാൽ സിദ്ദിഖ് സേഠിന് അബ്ദുൾ സത്താർ ഹാജി മൂസയുടെ കുടുംബവുമായി രക്തബന്ധമില്ലെന്ന് കുടുംബം പറയുന്നു.
കുടുംബ സുഹൃത്ത് മാത്രമായിരുന്നു സിദ്ദിഖ് സേഠ്. പിതാവിന്റെ സഹോദരന് ഭൂമി നോക്കാൻ സാധിക്കാതെ വന്നപ്പോൾ സിദ്ദിഖ് സേഠിനെ നോക്കാൻ ഏൽപ്പിച്ചിരുന്നു. പിന്നീട് അയാൾ ഈ കുടുംബത്തിൽ നിന്ന് തന്നെ ഈ സ്വത്ത് തട്ടിയെടുക്കുകയായിരുന്നുവെന്നും ഫാറൂഖ് കോളേജിന് നൽകിയെന്നുമാണ് ചെറുമകൾ പറയുന്നത്. രേഖകളടക്കം അവർ പുറത്തുവിട്ടിട്ടുണ്ട്.
വിഷയവുമായി സർക്കാർ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിനും വഖ്ഫ് ബോർഡിനും റവന്യു വകുപ്പിനും ഭൂമി സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു.