മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സോവിയറ്റ് സൈനികർക്ക് സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോസ്‌കോയിലെ ‘അജ്ഞാത സൈനികന്റെ സ്മൃതികുടീരത്തിൽ’ എത്തിയ പ്രതിരോധമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. നേരത്തെ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രിയും അജ്ഞാത സൈനികന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ദശലക്ഷക്കണക്കിന് സൈനികരാണ് മോസ്‌കോയുടെ മണ്ണിൽ മരിച്ചുവീണത്. ജീവൻ നഷ്ടപ്പെട്ട സൈനികരെയും കാണാതായ സൈനികരെയും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തതിനാൽ അവർക്കായി ‘ അജ്ഞാത സൈനികന്റെ സ്മൃതി കുടീരം’ ഉയരുകയായിരുന്നു.
Laid a wreath at the Tomb of the Unknown Soldier in Moscow. pic.twitter.com/Q5OcPLNWLZ
— Rajnath Singh (@rajnathsingh) December 10, 2024
അതേസമയം മോസ്‌കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനൊപ്പം ഇന്ത്യ- റഷ്യ ഇന്റർ ഗവൺമെന്റ് കമ്മീഷൻ ഓൺ മിലിട്ടറി-ടെക്‌നിക്കൽ കോ ഓപ്പറേഷന്റെ, കോ- ചെയർമാനുമായും ചർച്ച നടത്തുമെന്നും റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രതിരോധമന്ത്രിയുടെ റഷ്യ സന്ദർശനം ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണം കൂടുതൽ ദൃഢപ്പെടുത്തുമെന്നും എംബസി വ്യക്തമാക്കി.
നേരത്തെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യയുടെ വളർച്ച ചൂണ്ടിക്കാട്ടിയ അദ്ദേഹം റഷ്യയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. ഇതിനുപുറമെ മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി കമ്മീഷൻ ചെയ്തിരുന്നു. സാങ്കേതിക മികവിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ മറ്റൊരു ഉദാഹരണമാണിതെന്നും ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണം വർദ്ധിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.















