തെന്നിന്ത്യൻ സിനിമകളിലൂടെ ബോളുവിഡിൽ സാന്നിധ്യമറിയിച്ച നടിയാണ് ഇല്യാന ഡിക്രൂസ്. ബോളിവുഡിൽ ചുവടുറപ്പിച്ച ശേഷം പിന്നീട് അവരെ തെന്നിന്ത്യൻ സിനിമകളിൽ കണ്ടില്ല. നടിക്ക് ടോളിവുഡിൽ വിലക്കുണ്ടെന്നും നിരവധി വാർത്തകൾ വന്നു. ബർഫി എന്ന രൺബീർ കപൂർ ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറിയത്. ഇപ്പോൾ നടിയെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ടോളിവുഡിലെ പ്രമുഖ നിർമാതാവായ ബെല്ലം കൊണ്ട സുരേഷ്.
താൻ നിർമിച്ച ഭാലെ ദൊംഗലും എന്ന ചിത്രത്തിൽ നായികയായത് ഇല്യനയായിരുന്നുവെന്നും എന്നാൽ ആദ്യം നടി ഈ ഓഫർ നിരസിച്ചുവെന്നും വെളിപ്പെടുത്തുകയാണ് സുരേഷ്. 2008-ലാണ് ചിത്രം റിലീസ് ചെയ്ത്. അന്ന് നടിയെ സമീപിച്ചപ്പോൾ ആരാണ് ഹീറോയെന്ന് ചോദിച്ചു. തരുൺ കുമാർ എന്ന് അറിയിച്ചു. അയാളാണെങ്കിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.
എന്നാൽ അവരെ സമ്മതിപ്പിക്കാൻ വലിയ നൽകേണ്ടിവന്നു. പ്രതിഫലം ഒരു കോടി രൂപയെന്ന് പറഞ്ഞപ്പോൾ ഉടൻ അവൻ സമ്മതം അറിയിക്കുകയായിരുന്നു. കാരണം അന്നുവരെ നടിമാരുടെ പ്രതിഫലം ഒരുകോടിയിലേക്ക് എത്തിയിരുന്നില്ല. ആ സമയത്ത് തരുണിന്റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതാകാം അവരുടെ ആദ്യ തീരുമാനത്തിന് കാരണം.