ആർ.സി.ബിയുടെ പ്രീ സീസൺ ക്യാമ്പിന് തുടക്കമായി. പുത്തൻ താരങ്ങളെല്ലാം ക്യാമ്പിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആർ.സി.ബി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കിരീടം ഉയർത്താമെന്ന് ഉറപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുന്നാെരുക്കം.
അടിമുടി മാറിയാണ് ആർ.സി.ബി എത്തുന്നത്. രജത് പാട്ടിദാർ ക്രുണാൽ പാണ്ഡ്യ എന്നിവരെയും പ്രീ സീസൺ ക്യാമ്പിൽ കാണാം. ഇവർക്കൊപ്പം മുൻ താരമായിരുന്ന വെറ്ററൻ താരം ഭുവനേശ്വർ കുമാറിന്റെ മടങ്ങി വരവാണ് ആർ.സി.ബി ആഘോഷമാക്കുന്നത്. ആർ.സി.ബിയുടെ ലേലത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. 5.75 കോടി മുടക്കി ക്രുണാലിനെ ടീമിലെത്തിച്ചപ്പോൾ സിറാജിനെയും ഗ്ലെൻ മാക്സ് വെല്ലിനെയും നിലനിർത്താതിരുന്നതിനായിരുന്നു അത്.
2009 -ൽ ആർ.സി.ബിക്കൊപ്പമുണ്ടായിരുന്ന ഭുവനേശ്വറിനെ 10.75 കോടി രൂപയ്‌ക്കാണ് ബെംഗളൂരു ടീമിലെത്തിച്ചത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയാണ് ഭുവിയുടെ വരവ്. ഭുവിക്കൊപ്പം പേസ് ആക്രമണത്തിൽ ജോഷ് ഹേസിൽവുഡ്,ലുങ്കി എൻഗിഡി,നുവൻ തുഷാര,റാസിക് ദർ എന്നിവരുമുണ്ട്.
Preparation meets clarity and precision in RCB’s pre-season camp! 🎯
🎥 Catch all the highlights from our first pre-season training camp and hear our coaches and players discuss the importance of early prep and to build a strong team culture, only on @BigBasket_Com presents RCB… pic.twitter.com/v37ME0ABQh
— Royal Challengers Bengaluru (@RCBTweets) December 9, 2024