കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നായയെ കയറ്റിയതിനെ തുടർന്ന് സംഘർഷം. ഇന്നലെ വൈകിട്ടാണ് സംഭവം. പുത്തൂരിൽ നിന്നാണ് രണ്ടു യുവാക്കൾ നായുമായി ബസിൽ കയറിയത്. ബസിൽ തിരക്കുള്ളതിനാൽ നായയെ കയറ്റരുതെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും യുവാക്കൾ ചെവിക്കൊണ്ടില്ല.
പിന്നാലെ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളും ഇത് ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.















