വിവാഹ ആഘോഷങ്ങളെക്കാൾ ഏറെ വിവാഹമോചന പാർട്ടികൾ നടത്തുന്നത് ഇപ്പോൾ പുത്തൻ ട്രെൻഡായി മാറിയിട്ടുണ്ട്. സ്ത്രീകളാണ് വിവാഹമോചനം ആഘോഷമാക്കുന്നവരിലേറെയും പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന നിലയ്‌ക്കാണ് ആഘോഷങ്ങൾ സംഘടപ്പിക്കുന്നത്. അത്തരത്തിൽ ഒരു വിവാഹമോചന ആഘോഷം നടത്തി വൈറലായിരിക്കുകയാണ് യുവാവ്. ഹരിയാനക്കാരനായ മഞ്ജീത് ആണ് നായകൻ. ഭാര്യ കോമളിൽ നിന്നാണ് ഇയാൾ വിവാഹമോചനം നേടിയത്. നാലു വർഷം നീണ്ട ദാമ്പത്യത്തിന് പിന്നാലെയായിരുന്നു വേർപിരിയൽ.
പാർട്ടിയിൽ വിവാഹ ചിത്രത്തോടൊപ്പം വിവാഹ തീയതിയും ഡിവോഴ്സ് തീയതിയും അച്ചടിച്ച് ഒരു ബാനർ കെട്ടിയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിനൊപ്പം മൂന്ന് കേക്കുകളുമുണ്ടായിരുന്നു. വേറിട്ട് നിന്നത് ഒരു യുവതിയുടെ ബൊപ്പമായായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രഖ്യാപിച്ചായിരുന്നു ആഘോഷം. മുൻഭാര്യയെന്ന് വിശേഷിപ്പിച്ച ബൊമ്മയ്‌ക്കാെപ്പം ചിത്രം പകർത്തിയും മധുരം പങ്കിട്ടുമാണ് ആഘോഷം കൊഴുപ്പിച്ചത്. എന്നാൽ യുവാവിന്റെ നിരാശ കാരണമാണ് ആഘോഷമെന്നാണ് ഒരുവിഭാഗം യുവതികളുടെ കമൻ്റുകൾ. യുവതിയുടെ ബൊമ്മയ്‌ക്കൊപ്പമുള്ള ആഘോഷങ്ങൾ അത് കാരണമാണെന്നും ഇവരുടെ വാദം.
View this post on Instagram
“>