ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും ഇന്ത്യൻ താരത്തിന്റെ പേരിലായി. 14-ാം ഗെയിമിലാണ് ഗുകേഷ് ചൈനീസ് താരത്തെ അടിയറവ് പറയിച്ച് കിരീടം സ്വന്തമാക്കിയത്. സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച മത്സരമാണ് ലിറന്റെ പിഴവ് മുതലെടുത്ത് ഗുകേഷ് തൻ്റേതാക്കി മാറ്റിയത്.
18-ാം വയസിലാണ് താരം നേട്ടം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം ഉയർത്തുന്ന താരമാണ് തമിഴ്നാട്ടുകാരനായ ഗുകേഷ്. ടൈ ബ്രേക്കറിലേക്ക് പോകാതെ 14 ക്ലാസിക് ഗെയിമുകളിൽ തന്നെ വിജയം നേടാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ (1985) നേട്ടമാണ് ഗുകേഷ് മറികടന്നത്. വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും (6.5-6.5) ഒപ്പത്തിനൊപ്പമായിരുന്നു. ടൈ ബ്രേക്കറിലേക്ക് പോയാൽ ലിറന് മുൻതൂക്കം ലഭിക്കാനായിരുന്നു സാദ്ധ്യതയെന്ന് മുതിർന്ന താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതാണ് 18-കാരന്റെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ വഴിമാറിയത്.
GUKESH! YOU ABSOLUTE LEGEND!
WORLD CHAMPION!pic.twitter.com/Dzg9jsalXu
— Yew’s Finest (@FinestYew) December 12, 2024
“>