മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ തെലുങ്ക് നടൻ മോഹൻ ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ തെലുങ്ക് നടൻ മോഹൻ ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി പഹാഡി ഷെരീഫ് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡിസംബർ 13ന് തെലുങ്ക് നടൻ മോഹൻ ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹർജി നൽകുകയായിരുന്നു. എന്നാൽ, ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ മാപ്പപേക്ഷയുമായി മോഹൻ ബാബു ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു. മാദ്ധ്യമപ്രവർത്തകനെ ദ്രോഹിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വീട്ടിൽ കയറുന്നയാൾ മാദ്ധ്യമപ്രവർത്തകനാണെന്ന് അറിയില്ലെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു . മാധ്യമ പ്രവർത്തകരെന്ന വ്യാജേന എതിരാളികൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മോഹൻ ബാബു ആരോപിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻ ബാബു, രാത്രിയിൽ തന്റെ സ്വകാര്യ സ്വത്തിൽ അനുമതിയില്ലാതെ,മാദ്ധ്യമ പ്രവർത്തകർ കടന്നുകയറുന്നത് അംഗീകരിക്കാനാകുമോയെന്നും ചോദിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി മോഹൻ ബാബു നടത്തിയ വാർത്താ സമ്മേളനത്തിലേക്ക് . മകൻ മനോജ് മഞ്ചു അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. . ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മോഹൻ ബാബുവും മകനും തർക്കങ്ങളുണ്ടായി. ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യമ പ്രവർത്തകർ ശ്രമിച്ചതോടെ മോഹൻ ബാബു മാദ്ധ്യമങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ കയ്യിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച മോഹൻ ബാബു ഇതുപയോഗിച്ച് മർദ്ദിച്ചു. മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പരിക്കേറ്റ പത്രപ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന് പഹാഡിഷരീഫ് പൊലീസ് സ്റ്റേഷനിൽ BNS- സെക്ഷൻ 118(1) ( അപകടകരമായ ആയുധങ്ങളോ വസ്തുക്കളോ ഉപയോഗിച്ച് മുറിവേൽപ്പിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മാദ്ധ്യമപ്രവർത്തകന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ മോഹൻ ബാബുവിനെതിരെയുള്ള കുറ്റം ബിഎൻഎസ് സെക്ഷൻ 109 (കൊലപാതകശ്രമം) ആക്കി മാറ്റി.

Tags: Attack against JournalistMOHAN BABU
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies