എറണാകുളം: മംഗളവനത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് സമീപത്തുള്ള വനത്തിനുള്ളിലെ ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയാണ് നഗ്‌നമായ മൃതശരീരം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
രാവിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് മൃതദേഹം കമ്പിയിൽ കോർത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
ആൾ സഞ്ചാരമുള്ള വഴിയാണെങ്കിലും തെരുവുവിളക്കുകൾ പോലുള്ള സൗകര്യങ്ങൾ പ്രദേശത്ത് കുറവാണ്. സിസിടിവി ക്യാമറകളും പ്രദേശത്ത് അധികമില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഗേറ്റിന്റെ കമ്പിയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.















