പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ ഉൾപ്പടെ പ്രസിഡന്റിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പാർലമെന്റ് അം​ഗങ്ങളിൽ 58 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തത്. മൂന്ന് നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ എട്ട് വോട്ടുകൾ അസാധുവാകുകയും ചെയ്തു. ഇംപീച്ച് ചെയ്യപ്പെട്ടതിനാൽ പ്രസിഡന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും റദ്ദായി. യൂൻ സുക് യോൾ തൽസ്ഥാനത്ത് തുടരണമോയെന്നത് ഭരണഘടനാ കോടതി വിധി അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.

കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ വിവാദമായ പട്ടാളനിയമം ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കടുത്ത സംഘർഷാവസ്ഥയിലേക്ക് മാറിയിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ തന്നെ പ്രസിഡന്റിനെതിരെ രം​ഗത്തുവന്നതോടെ പട്ടാള നിയമം പിൻവലിക്കേണ്ടി വന്നു. 6 മണിക്കൂർ മാത്രമായിരുന്നു നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. വിവാദ നിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ കടുപ്പിച്ചു. പട്ടാളനിയമം പ്രഖ്യാപിച്ച യൂൻ സുക് യോൾ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും എത്രയും വേ​ഗം സ്ഥാനമൊഴിയണമെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിന് തയ്യാറാകാതെ വന്നതോടെ ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു.

ആദ്യ തവണ പ്രമേയം അവതരിപ്പിച്ചപ്പോൾ, ഭരണകക്ഷി അം​ഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് പ്രസിഡന്റ് കഷ്ടിച്ച് തലയൂരി. എന്നാൽ വിട്ടുനൽകാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. ഏതാനും ദിവസങ്ങൾക്കിപ്പുറം വീണ്ടും പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിലാണ് പ്രസിഡന്റിന്റെ കസേര തെറിച്ചത്. പാർലമെന്റ് അം​ഗങ്ങളിൽ മൂന്നിൽ രണ്ട് ഭാ​ഗവും പിന്തുണച്ചാൽ പ്രമേയം പാസാകും. ഇത്തവണ 300ൽ 204 പേരും ഇംപീച്ച്മെന്റ് നടപടി പിന്തുണച്ചതിനാൽ പ്രസിഡന്റ് പുറത്താവുകയായിരുന്നു.

പ്രസിഡന്റ് യൂൻ സുക് യോളിന് അധികാരം നഷ്ടമായതിനാൽ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആണ് ഇടക്കാല പ്രസിഡന്റ്. യൂൻ സൂക്കിന്റെ പുറത്താകൽ ഭരണഘടനാ കോടതി ശരിവെക്കുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകുക. 180 ദിവസത്തിനുള്ളിൽ കോടതി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി ഇംപീച്ച്മെന്റ് ശരിവച്ചാൽ ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂൻ സുക് യോൾ. തുടർന്ന് 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കും.

Tags: Parliamentsouth koreaIMPEACHMENTPresidentYoon Suk Yeol
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies