കൊൽക്കത്ത: അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി. 10 കോടി രൂപ ചെലവിലാകും ക്ഷേത്രം നിർമിക്കുകയെന്നും ബിജെപി ബെർഹാംപൂർ ജില്ലാ അദ്ധ്യക്ഷൻ ശഖരവ് സർക്കാർ അറിയിച്ചു.
രാമക്ഷേത്രം നിർമിച്ച് ഒരു വർഷം തികയുന്ന 2025 ജനുവരി 22-ന് തന്നെ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിനുള്ള സ്ഥലം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ബിജെപി ഘട
കം അറിയിച്ചു.
ബാബറി മസ്ജിദ് തകർന്നിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനനർനിർമിച്ചിട്ടില്ലെന്ന തൃണമൂൽ എംഎൽഎയുടെ പരാമർശം വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ സുപ്രധാന പ്രഖ്യാപനം. പള്ളി പണിയേണ്ടവർക്ക് പള്ളി പണിയാമെന്നും രാമക്ഷേത്രം പണിയേണ്ടവർക്ക് അതുമാകാമെന്നും ബിജെപി എംഎൽഎയായ അഗ്നിമിത്ര പോൾ പറഞ്ഞു. ബാബറി മസ്ജിദും രാമക്ഷേത്രവുമെല്ലാം നിർമിക്കാം. മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചയാൾ തന്നെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി ഭാഗീരഥി നദിയിലൊഴുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ ഓർമിപ്പിച്ചു.
ബംഗാൾ മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് വർഗീയത വളർത്തുന്നതെന്നും അവർ ആരോപിച്ചു. മമത ബാനർജിയാണ് ഈ പരാമർശങ്ങൾക്ക് പിന്നിൽ. വോട്ട് ബാങ്കിനായി ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു.















