വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നടൻ മോഹൻലാലിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കിരാത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ കാമിയോ റോളിൽ എത്തുക. മോഹൻലാലിനൊപ്പം അക്ഷയ്കുമാർ, പ്രഭാസ്, കാജൽ അഗർവാൾ എന്നിവരും സ്പെഷ്യൽ കാമിയോ റോളുകളിൽ വരുന്നുണ്ട്.
അടുത്ത വർഷം ഏപ്രിൽ 25ന് തിയേറ്ററിലെത്തുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ അധികരിച്ചുള്ളതാണ്. വിഷ്ണു മഞ്ജുവാണ് പോസ്റ്റർ പങ്കുവച്ചത്. ഇതിഹാസമായ മോഹൻലാൽ കണ്ണപ്പയിൽ കിരാതയാകുന്നു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടനൊപ്പം അഭിനയിക്കാനായത് ബഹുമതിയായി കാണുന്നു. അദ്ദേഹമെത്തുന്ന സീക്വൻസുകൾ ബ്ലാസ്റ്റാകുമെന്നും വിഷ്ണു മഞ്ജു പറയുന്നു.
പശുപതാസ്ത്രത്തിന്റെ പ്രാവീണ്യമുള്ള ഇതിഹാസമാണ് കിരാത എന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്. മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻ ബാബുവാണ് ചിത്രം നിർമിക്കുന്നത്. ശരത്കുമാർ, അർപിത റംഗ, കൗശാൽ മാണ്ഡ, രാഹുൽ മാധവ്, ദേവരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹൈദരാബാദിലും ന്യൂസിലൻഡിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
‘KIRATA’! The legend Sri. Mohanlal in #Kannappa. I had the honor of sharing the screen space with one of the greatest Actor of our time. This entire sequence will be 💣💣💣💣💣 ! @Mohanlal pic.twitter.com/q9imkDZIxz
— Vishnu Manchu (@iVishnuManchu) December 16, 2024