കോഴിക്കോട്: കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ നാല് പെൺ കുട്ടികളെ കണ്ടെത്തി. ദിൽന, അജന്യ, ഫജൂറ, പൂജ എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
പെൺകുട്ടികളിൽ രണ്ട് പേർ കോഴിക്കോട് സ്വദേശികളായിരുന്നു. ചേവായൂരിലെ ഡോ. രാജീന്ദ്രനാഥിന്റെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പൊലീസിനെ കണ്ടപ്പോൾ പെൺകുട്ടികൾ ഇയാളുടെ വീട്ടിലേക്ക് ഓടികയറുകയായിരുന്നു.
ജുവനൈൽഹോമിന്റെ അടുക്കള ഭാഗത്തെ മതിൽ ചാടിയാണ് പെൺകുട്ടികൾ പുറത്തു കടന്നത്. കോഴിക്കോട് ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷൻ പരിസരത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് സിസിടിവികൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് നാല് പെൺകുട്ടികളെയും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.