സത്യൻ വില്ലനായ ചിത്രത്തിലെ നായകൻ; ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമയിലെ നായകൻ; ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി തോമസ് ബെർളിയെ അറിയാം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യൻ വില്ലനായ ചിത്രത്തിലെ നായകൻ; ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമയിലെ നായകൻ; ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി തോമസ് ബെർളിയെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച മലയാളി ഹോളിവുഡ് നടൻ 
തോമസ് ബെർളി അഥവാ കൊച്ചി മട്ടാഞ്ചേരിക്കാരൻ തോമസ് ബെർളി കുരിശിങ്കൽ ഇന്നത്തെ തലമുറക്ക് അപരിചിതനാണ് .പക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭന്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്

സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ സിനിമയിൽ തോമസ് ബെർളി കൈ വെക്കാത്ത മേഖലകൾ ഇല്ല. അൻപതുകളുടെ തുടക്കത്തിൽ തിരമാല എന്ന മലയാള സിനിമയിൽ നായകനായിട്ടാണ് അരങ്ങേറ്റം. പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ ആയിരുന്നു കന്നി ചിത്രത്തിൽ തോമസ് ബെർളിയുടെ പ്രതി നായകൻ. പക്ഷേ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിലേക്ക് എത്തിക്കുകയായിരുന്നു.
1953-ൽ ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽ കുമാറുമായുള്ള കണ്ടു മുട്ടലാണ് തോമസ് ബെർളിക്ക് സിനിമയിലേക്കുള്ള കവാടമായത്.
തികച്ചും അവിചാരിതമായിട്ട് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് തോമസ് ബെർളിയോട് വിമൽ കുമാർ ചോദിക്കുകയായിരുന്നു.
അന്ന് ബെർളി ഇൻ്റർ മീഡിയറ്റിന് പഠിക്കുന്നു . പിന്നീട് അന്നത്തെ തന്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തോമസ് ബെർളി തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് പോയി അതിൽ പാസായി. രാമു കാര്യാട്ട് വിമൽ കുമാറിന്റെ കീഴിൽ സിനിമ പഠിക്കാനായി അസിസ്റ്റൻ്റ് ഡയക്ടറായി ചേരുകയും ചെയ്തു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെയും മലയാള സിനിമയുടെയും ഭാഗമായി.

വൻ വിജയമായിരുന്ന തിരമാലയിൽ തോമസ് ബെർളി ഹീറോയും സത്യൻ എന്ന സത്യനേശൻ നാടാർ വില്ലനുമായിരുന്നൂ. പാട്ടുകളായിരുന്നു തിരമാലയെ വിജയത്തിലെത്തിച്ച പ്രാധാന ഘടകം. രു മൾട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു തിരമാല.മലയാളത്തിലെ എന്നാൽ ഒരു പക്ഷെ ഇന്ത്യൻ സിനിമകളിലെ തന്നെ ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമ ഇതാണ്. തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഭാഗത്ത് ട്രാജഡി ക്ലൈമാക്സും ആയിരുന്നു.

തുടർന്ന് സിനിമയെ കൂടുതൽ പഠിക്കാൻ തോമസ് ബെർളിയെ പ്രേരിപ്പിച്ചു. അങ്ങിനെ പഠിക്കാൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ലോസ് ഏഞ്ചൽസിൽ ചേർന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു. Never So Few, Old man and Sea എന്നിവയാണ് തോമസ് ബെർളി അഭിനയിച്ച ഹോളിവുഡ് സിനിമകൾ. അഭിനയിച്ചെങ്കിലും അന്നും കൂടുതൽ ശ്രദ്ധയും താൽപര്യവും കഥാ രചനയിൽ ആയിരുന്നു.

പിന്നെ ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായി . മനസ്സിൽ സിനിമ നിറഞ്ഞു നിന്നതിനാൽ ധാരളം കഥകളെഴുതി. കെ പി ഉമ്മർ നായകനായി ഇതു മനുഷ്യനോ(1973) , വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തു . ‘ഡബിൾ ബാരൽ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംഗീതസംവിധാനവും നിർവഹിച്ചു. സിനിമാജീവിതം വിഷയമാക്കി എഴുതിയ ‘ഹോളിവുഡ് ഒരു മരീചിക’ ഉൾപ്പെടെ നാലു പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചു.

Tags: Thomas Berly
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies