മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ശിവ്സേന (UBT) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂർ നിയമസഭയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ കൂടികാഴ്ച നീണ്ടു. മകനും എംഎൽഎയുമായ ആദിത്യ താക്കറെ, അനിൽ പരബ്, വരുൺ സർദേശായി, സച്ചിൻ അഹിർ എന്നിവരുൾപ്പെടെയുള്ള മറ്റ് നേതാക്കളും ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു. അതേസമയം മഹായുതി സഖ്യത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ഉദ്ധവ് എത്തിയിരുന്നില്ല.
മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങൾ ഫഡ്നാവിസ് സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഉദ്ധവ് താക്കറെ പറഞ്ഞു. ചില പ്രശ്നങ്ങളുണ്ട്, അത്രാഷ്‌ട്രീയപരവും ആശയപരവുമായ വിയോജിപ്പുകളും ഏറ്റുമുട്ടലുകളുമാണ്. അതുകൊണ്ട് ഞങ്ങൾ ശത്രുക്കളൊന്നുമല്ല—ആദിത്യ താക്കറെ പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി ഉദ്ധവ് താക്കറെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. മഹാ വികാസ് അഘാഡി സഖ്യത്തിലെ ഒരു പാർട്ടിയും 10 ശതമാനം കടന്നിട്ടില്ല. എന്നാൽ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്, 20 എണ്ണം നേടാനായി അവർക്ക്.
Not discussing EVMs!
*Uddhav Thackeray met & greeted CM Devendra Fadnavis during ongoing winter assembly session in Nagpur. @uddhavthackeray said to be rooting for post of Oppn leader in legislative assembly despite no party in MVA meeting the 10% criteria of total strength in… pic.twitter.com/deHtuVIIAM
— Nabila Jamal (@nabilajamal_) December 17, 2024