കുതിച്ചുപായുന്ന ട്രെയിനിന്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബംഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ കി മസ്തി എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്റ്റണ്ട് അപകടകരമാണെന്നും കാഴ്ചക്കാർ ആരും ഇത് അനുകരിക്കരുതെന്നും യുവാവ് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. ഇതും കൂടിയായതോടെ ഇയാൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വീഡിയോ ഇതിനിടെ 20 മില്യൺ കാഴ്ചക്കാരെ പിന്നിടുകയും ചെയ്തു.
, “ഞാൻ ബംഗ്ലാദേശിലെ ഒരു ട്രെയിനിന് മുകളിൽ യാത്ര ചെയ്യുകയാണ്. നിങ്ങൾ ഇതിന് മുതിരരുത്. ഒരുപാട് റിസ്‌ക് എടുത്താണ് ഞാൻ ഈ വീഡിയോ ചിത്രീകരിക്കുന്നത്.—എന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്. ട്രാക്കിലൂടെ അതിവേഗം പായുകയാണ് ട്രെയിൻ. മറ്റൊരു വീഡിയോയിൽ ഇയാൾ റീൽ ചിത്രീകരിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഒരുപാട് പേർ നടപടി ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 29,000 പേരാണ് ഇയാളെ പിന്തുടരുന്നത്.
View this post on Instagram
“>
View this post on Instagram
“>