മുംബൈ: റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനായി പണം കണ്ടെത്താൻ ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റ് യുവതി. 32-കാരി മനീഷ യാദവ് ഉൾപ്പടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഭർതൃമാതാവ് നൽകിയ പരാതിയിലാണ് നടപടി.
നാല് ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വിറ്റതെങ്കിലും അമ്മയ്‌ക്ക് ഒന്നര ലക്ഷം രൂപയാണ് ലഭിച്ചത്. ബാക്കി തുക ഇടനിലക്കാരെടുത്തു. കുഞ്ഞ് കസ്റ്റഡിയിലുണ്ടെന്നും വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.