നമ്മളിൽ പലർക്കും വളരെ ഇഷ്ടമുള്ള വിഭവമാണ് കൂൺ. കൃഷി ചെയ്തും, അല്ലാതെ പറമ്പിൽ നിന്നുമെല്ലാം പലതരം കൂണുകൾ ശേഖരിച്ച് നമ്മൾ ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. ചെറിയ കൂണുകളായിരിക്കും പറമ്പിൽ നിന്നും പാടത്ത് നിന്നുമെല്ലാം നമുക്ക് കിട്ടുന്നത്. എന്നാലിപ്പോൾ അഞ്ച് കിലോ ഭാരമുള്ള കിലോ തന്റെ വയലിൽ നിന്ന് കിട്ടിയ വാർത്ത പങ്കുവച്ചിരിക്കുകയാണ് 27കാരിയായ ഒരു യുവതി.
ബക്കിംഗ്ഹാംഷെയറിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വയലിൽ നിന്നാണ് അഞ്ച് കിലോ ഭാരമുള്ള കൂൺ കണ്ടെത്തിയത്. ഇത്ര വലിയ കൂൺ ഇതാദ്യമായാണ് ലഭിക്കുന്നതെന്നും, ദിവസങ്ങളോളം വ്യത്യസ്തമായ വിഭവങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കിയതായും അലിസി മിന്നിറ്റ് എന്ന യുവതി പറയുന്നു. തലയുടെ ഇരട്ടി വലിപ്പമുള്ള കൂൺ എന്നാണ് ഇതിന്റെ ചിത്രത്തോടൊപ്പം ഇവർ കുറിച്ചിരിക്കുന്നത്.
മഷ്‌റൂം പിസ, മഷ്‌റൂം പാസ്, ഫ്രൈഡ് മഷ്‌റൂം മസാല, മഷ്‌റൂം റോസ്റ്റ്, വെജ് മീറ്റ്‌ലോഫ് എന്നിങ്ങനെ വ്യത്യസ്തമായ ഇതുപയോഗിച്ച് തയ്യാറാക്കിയെന്നാണ് ഇവർ പറയുന്നത്. ഒരു ആഴ്ച മുഴുവൻ കുടുംബത്തിലെ എല്ലാവർക്കും ഇതിന്റെ വ്യത്യസ്ത തരം വിഭവങ്ങൾ ഒരുക്കി നൽകിയെന്നും, കൂണിന്റെ വലിപ്പം എല്ലാവരേയും അതിശയിപ്പിച്ചെന്നുമാണ് അലിസി പറയുന്നത്. 2017ലും ഇതേ സ്ഥലത്ത് നിന്ന് വലിയ കൂൺ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ ഇത്ര വലുത് ഇതാദ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.