നയൻതാരയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് സോഷ്യൽമീഡിയ താരവും അവതാരകയുമായ പേർളി മാണി. ഇൻസ്റ്റഗ്രാമിൽ നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേർളി സന്തോഷം പങ്കുവച്ചത്. മക്കളായ നില, നിതാര എന്നിവയെ ഒക്കത്തെടുത്ത് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് പേർളി പങ്കുവച്ചിരിക്കുന്നത്.

ഏറെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ മക്കളെ ഒക്കത്ത് എടുത്തുനിൽക്കുന്നത് കാണുമ്പോൾ സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് പേർളി മാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വളരെ കരുതലോടെയും വാത്സല്യത്തോടെയും എന്റെ കുഞ്ഞുങ്ങളോടൊപ്പം നയൻതാര സമയം ചെലവഴിച്ച കാഴ്ച എന്നെന്നും ഞാൻ ഓർമയിൽ സൂക്ഷിക്കും. ഒരു യഥാർത്ഥ രാജകുമാരിയും ശക്തിയുടെ അടയാളവുമാണ് നിങ്ങൾ. നിങ്ങളുടെ അമ്പരിപ്പിക്കുന്ന വ്യക്തിത്വത്തിലൂടെ ഈ നിമിഷം ഞങ്ങൾക്ക് ഏറെ സ്പെഷ്യലായി മാറിയെന്നും പേർളി കുറിച്ചു.

പേർളിയുടെ യൂട്യൂബ് ചാനലിന്റെ സ്പെഷ്യൽ പ്രോഗ്രാമായ ‘പേർളി മാണി ഷോ’യിക്ക് വേണ്ടിയാണ് നയൻതാര എത്തിയതെന്നാണ് ചിത്രങ്ങൾ പുറത്തെത്തിയതിന് പിന്നാലെ ആരാധകർ പറയുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ അടിപൊളി അഭിമുഖം പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ പറയുന്നു.















