മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് 13 പേർ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. 110 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാലക്കുന്നു. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. വൈകിട്ട് നാലോടെയായിരുന്നു അപകടം. ബോട്ടിൽ നൂറിലേറെ യാത്രക്കാരും അഞ്ചു ജീവനക്കാരുമുണ്ടായിരുന്നു. നിലവിൽ ആശുപത്രിയിലുള്ളതിൽ നാലുപേരുടെ നില അതീവ ഗുരതരമാണ്.
എലിഫൻ്റാ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ യാത്രാ ബോട്ട് അറബിക്കടലിൽ മുങ്ങിയത്. സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നീൽകമൽ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്
. ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടമുണ്ടായത്. ഇതോടെ യാത്രാ ബോട്ട് തലകീഴായി മറികയായിരുന്നു. മറൈൻ പൊലീസും നേവിയും കോസ്റ്റ് ഗാർഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്‌ക്കാനായത്.
#WATCH : Here’s the accident video of the boat capsize near Mumbai. 🚨
A speeding boat collided with the passenger ferry leading to this tragic accident.
Video by @Journoyogesh from @htTweets pic.twitter.com/9mke4erimp
— Jeet Mashru (@mashrujeet) December 18, 2024