വിജയ് ഹസാര ട്രോഫിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുംബൈ ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. സയിദ് മുഷ്താഖ് അലിയിൽ മുംബൈ കിരീടം ചൂടിയെങ്കിലും ഓപ്പണറായിരുന്ന ഷായുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഇതോടെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തെ തഴയാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പൃഥ്വി പരസ്യമായി പ്രതികരിച്ചിരുന്നു. ഇനി ഞാൻ എന്തൊക്കെ കാണണമെന്നും, തിരിച്ചുവരുമെന്നുമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് എം.സി.എയുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം വരുന്നത്.
പറയൂ ദൈവമേ, ഇനി എന്തൊക്കെ ഞാൻ കാണണം. 65 ഇന്നിംഗ്സില്‍ നിന്ന് 3399 റണ്‍സ് 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും’.- പൃഥ്വി ഷായുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
അയാളുടെ ഫിറ്റ്നസും പ്രകടനവും എല്ലാം തീരുമാനത്തിന് പിന്നിലെ ഘടകങ്ങളാണ്. ഫിറ്റ്നസ്, അച്ചടക്കം, പ്രകടനം എന്നിവയ്‌ക്ക് വേണ്ടി താരം പ്രയത്നിക്കേണ്ടതുണ്ട്. പ്രധാന പ്രശ്നം ശാരീരിക ക്ഷമതയാണ്. നിങ്ങൾ എല്ലാ മത്സരവും നോക്കൂ, അവന്റെ ചിത്രത്തിലേക്ക് നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസിലാകും. അദ്ദേഹം ഈ വിഷയങ്ങളിൽ കാര്യമായി പ്രയത്നിച്ച് മാറ്റംവരുത്തി ശക്തമായ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവന്റെ കഴിവ് നമുക്കെല്ലാം അറിയാം.—-എം.സി.എ വക്താവ് പറഞ്ഞു.