ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബർ പിടിയിൽ. നടനും എഴുത്തുകാരനുമായ യൂട്യൂബർ പ്രശാന്ത് ബെഹ്‌റയാണ് പിടിയിലായത്. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 കാരിയായ യുവതിയുടെ പരാതിയിലാണ് ജൂബിലി പൊലീസ് കേസെടുത്തിരിക്കുന്നത്.
‘ പെള്ളിവാരമണ്ടി’ എന്ന വെബ്‌സീരിസിനിടെ പ്രസാദ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടർന്ന് വെബ് സീരിസിൽ നിന്നും യുവതി വിട്ടുമാറി. എന്നാൽ പിന്നീട് പ്രസാദ് മാപ്പുപറയുകയും യുവതിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം മെക്കാനിക്ക് എന്ന വെബ്‌സീരീസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഈ സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചും പ്രസാദ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസാദിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.