വാരണാസി: സംഭാലിന് ശേഷം വാരണാസിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിത് രാജ്യം മുഴവൻ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിന് പിന്നിലെ കാശിയിലെ 18 പുരാണ തീർത്ഥാടനകേന്ദ്രങ്ങൾ കാണാമറയത്താണെന്ന് ഉത്തർ പ്രദേശിലെ സനാതൻ രക്ഷക് ദൾ അദ്ധ്യക്ഷൻ അജയ് ശർമ പറഞ്ഞു.
പുഷ്പ് ദന്തേശ്വർ മുതൽ തെക്ക് വരെ 18 പുരാണ തീർത്ഥാടനങ്ങളുണ്ട്. ദേവ്നാഥ്പുരയ്‌ക്കും മദൻപുരയ്‌ക്കും ഇടയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇവയ്‌ക്കായുള്ള തെരച്ചിലിനിടയിലാണ് 250 വർഷം പഴക്കമുള്ള സിദ്ധേശ്വര ക്ഷേത്രം കണ്ടെത്തിയത്. ആരാണ് പൂട്ട് ഇട്ടതെന്നും താക്കോൽ ആരുടെ കൈവശമാണെന്നും ആർക്കും അറിയില്ല.
ഹിന്ദുക്കൾ ആധിപത്യം പുലർത്തിയിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. പിൻകാലത്ത് മുസ്ലീങ്ങൾ ഇവിടം കയ്യേറുകയായിരുന്നു. കണ്ടെത്തുന്ന ക്ഷേത്രങ്ങളെല്ലാം വളരെ പുരാതനമായവയാണ്.
40 വർഷത്തോളമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രമാണ് വരാണാസിയിലെ മദൻപുരയിൽ കണ്ടെത്തിയത്. ക്ഷേത്രം ജീർണാവസ്ഥയിലാണ്. മുസ്ലീം കുടുംബം താമസിച്ചിരുന്ന വീടിനോട് ചേർന്നാണ് ഇത് കണ്ടെത്തിയത്. സംഭാലിലെ ഹനുമാൻ ക്ഷേത്രത്തിൽ ആരാധന ആരംഭിച്ച് കഴിഞ്ഞു. ഇവിടെ കണ്ടെത്തിയ ക്ഷേത്രം തുറക്കാനും പൂജകൾ നടത്താനുമുള്ള അനുമതിക്കായി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.















