ന്യൂഡൽഹി: ബി. ആർ അംബേദ്ക്റിനോടുള്ള കോൺഗ്രസിന്റെ മനോഭാവം വെളിപ്പെടുത്തി നെഹ്റുവിന്റെ കത്തുകൾ. ജവഹർലാൽ നെഹ്‌റുവിന്റെ ‘തിരഞ്ഞെടുത്ത കൃതികളുടെ’ രണ്ടാം ഭാഗത്തിലെ 16ാം അദ്ധ്യയത്തിൽ ബി.സി. റോയിയ്‌ക്ക് അയച്ച കത്തും ഉൾപ്പെടുന്നുണ്ട്. നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ അംബേദ്കർ തീരുമാനിച്ചുവെന്ന് ബി.സി റോയ് നെഹ്‌റുവിനെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് നെഹ്റു അംബേദ്ക്റിന് നൽകിയ വില മനസ്സിലാകുന്നത്. അംബേദ്ക്ർ മന്ത്രിസഭയിൽ നിന്ന് പുറത്ത് പോയാലും ഒന്നും സംഭവിക്കില്ലെന്നായിരുന്നു നെഹ്റുവിന്റെ മറുപടി.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളോട് നെഹ്‌റു സർക്കാരിന്റെ സമീപനത്തിൽ അസംതൃപ്തനായാണ് അംബേദ്കർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കൂടാതെ വിദേശകാര്യം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കമ്മിറ്റികളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയിരുന്നു. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവിന്റെ രാജി നെഹ്റു തടഞ്ഞില്ല. ‘ബി. ആർ അംബേദ്കർ എഴുത്തുകളും പ്രസംഗങ്ങളും’ 1979ൽ മഹാരാഷ്‌ട്ര സർക്കാർ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലീം വിഭാഗങ്ങളോട് നെഹ്റു കാണിക്കുന്ന അമിത താൽപ്പര്യത്തിലുള്ള അസ്വസ്ഥത ഈ എഴുത്തുകളിൽ നിറയുന്നുണ്ട്.

നെഹ്റുവിന്റെ ‘മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലും’ അംബേദ്കറിനോടുള്ള മനോഭാവം വെളിപ്പെടുന്നുണ്ട്. അംബേദ്കർക്കായി സ്മാരകം നിർമിക്കുന്നതിനെയും നെഹ്റു എതിർത്തിരുന്നു. 1959 ജൂൺ 18 ന് എഴുതിയ കത്തിലാണ് ഇത് വെളിപ്പെടുന്നത്. ഒടുവിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം, 2018ൽ ഡോ ബാബാസാഹെബ് അംബേദ്കർ ദേശീയ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ 5 പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കേന്ദ്രങ്ങളായും വികസിപ്പിച്ചു.
അംബേദ്കറിൻരെ പേരിൽ കോൺഗ്രസ് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ പരമാവധി തുടരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ ആഞ്ഞടിച്ചിരുന്നു. അംബേദ്കറെ ഒരിക്കലും അപമാനിക്കാത്ത പാർട്ടിയിലെ അംഗമാണ് താനെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് അംബേദ്കറുടെ ഫോട്ടോയും പിടിച്ച് നടക്കുന്നത് രാഷ്‌ട്രീയ ഗിമിക്കാണെന്ന് വിമർശനം ശക്താണ്. ഹിന്ദുക്കളെ കൊല്ലാകൊല ചെയ്ത ഔറംഗസേബ് അതേ ഹിന്ദുക്കൾക്ക് നീതി ആവശ്യപ്പെടുന്നത് പോലെയാണ് ഇതെന്ന പരിഹാസവും ഉയരുന്നുണ്ട്. .















