ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? 'ഓവൻ ഇല്ലാത്തവർക്കും' കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ 'പപ്പായ കേക്ക്' തയ്യാറാക്കാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 11:48 am IST
FacebookTwitterWhatsAppTelegram

മുഖത്തിനും ആരോ​ഗ്യത്തിനുമൊക്കെ ധാരാളം ​ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് എന്നിവയും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ചർമാരോ​ഗ്യത്തിനുമൊക്കെ പപ്പായ ​ഗുണം ചെയ്യുമെന്നറിയാം.

പപ്പായ പഴമായും ജ്യൂസായും സ്മൂത്തിയായൊക്കെ കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ഈ വരുന്ന ക്രിസ്മസിന് പപ്പായ കേക്കായി കഴിച്ചാലോ? അതും ഹെൽ‌ത്തിയായി. മുട്ട ചേർക്കാതെ പഞ്ഞി പോലെയുള്ള പപ്പായ കേക്ക് കഴിക്കാം. ഓവനോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പപ്പായ കേക്കിന്റെ റെസിപ്പി ഇതാ..

ചേരുവകൾ

* പപ്പായ- ഒരു കപ്പ്
* പഞ്ചസാര- ഒരു കപ്പ്
* മൈദ- ഒരു കപ്പ്
* വെളിച്ചെണ്ണ- കാൽ കപ്പ്
* പാൽ- മുക്കാൽ കപ്പ്
* വാനില എസൻസ്- ഒരു ടീസ്പൂൺ
* ബേക്കിം​ഗ് പൗഡർ‌- മുക്കാൽ ടീസ്പൂൺ
* ബേക്കിം​ഗ് സോഡ- അര ടീസ്പൂൺ
* ട്യൂട്ടി ഫ്രൂട്ടി- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

പപ്പായ ചെറുതായി അരിഞ്ഞ് വയ്‌ക്കുക. ബ്ലെൻഡറിലേക്ക് എണ്ണ, പാൽ, പഞ്ചസാര, പപ്പായ എന്നിവ ചേർത്ത് ഒരു മിനിറ്റോളം അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റിയിട്ട് ഒരു സ്പൂൺ വാനില എസൻസ് ചേർത്ത് ഇളക്കുക. ഇതിലേക്ക് മൈദ, ബേക്കിം​ഗ് പൗഡർ, ബേക്കിം​ഗ് സോഡ എന്നിവ അരിച്ച് ചേർക്കുക. കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ട്യൂട്ടി ഫ്രൂട്ടിയും ചേർക്കുക.

ബട്ടർ പേപ്പർ വച്ച പാത്രത്തിലേക്ക് ഈ ബാറ്റർ ഒഴിക്കുക. അടുപ്പിൽ ചീനച്ചട്ടി വച്ച് അഞ്ച് മിനിറ്റോളം ചൂടാക്കുക. ഇതിന് മുകളിൽ പൊങ്ങി നിൽക്കാനായി സ്റ്റാൻഡ് വയ്‌ക്കുക. ഇതിന് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിന്റെ പാത്രം വയ്‌ക്കുക. കുറഞ്ഞ തീയിൽ 40 മിനിറ്റോളം വേവിക്കുക. പപ്പായ കേക്ക് റെഡി..

Tags: Without eggpappayacakeChristmasPappaya CakeHealthy cake
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies