മെൽബൺ: വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകരുമായി വഴക്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കോലിയും ഭാര്യ അനുഷ്‌കാ ശർമയും കുട്ടികളും മെൽബണിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ചാനൽ 7-ലെ ഒരു മാദ്ധ്യമപ്രവർത്തക കുട്ടികളുടെ വീഡിയോ എടുത്തതാണ് കോലിയെ പ്രകോപിപ്പിച്ചത്. ഇതിനുമുൻപും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് ദമ്പതികൾ വിലക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് വ്യക്തമാക്കിയ കോലി റിപ്പോർട്ടറുടെ അടുത്ത് ചെന്ന് അവർ പകർത്തിയ ഫോട്ടോകളും വീഡിയോകളും കാണാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനും തന്റെ മാത്രം ചിത്രങ്ങൾ സൂക്ഷിക്കാനും കോലി മാദ്ധ്യമ പ്രവർത്തയോട് അഭ്യർത്ഥിച്ചു.
ചാനൽ 7 പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, താരം തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നതും ക്ഷുഭിതനായി അവിടെനിന്നു മടങ്ങുന്നതും കാണാം. ഓസ്‌ട്രേലിയൻ നിയമങ്ങൾ അനുസരിച്ച് പൊതുസ്ഥലത്ത് സെലിബ്രിറ്റികളുടെ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ നിയന്ത്രണങ്ങളില്ല.
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി വിരാട് കോലി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന അവസരത്തിലും, മുംബൈ വിമാനത്താവളത്തിൽ തന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് ഫോട്ടോഗ്രാഫർമാരോട് അഭ്യർത്ഥിച്ചിരുന്നു.
Virat Kohli had a confrontation with the Australian media in Melbourne after they were taking pictures of his family without permission. pic.twitter.com/SCPktXtrlU
— RCBIANS OFFICIAL (@RcbianOfficial) December 19, 2024















