മുതിർന്ന ബോളിവുഡ് നടൻ ഗോവിന്ദ് നാംവേദും യുവ നടി ശിവാംഗി വർമയുമായി പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ചയിതാണ്. അതിന് കാരണം നടി പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ്. ഇൻസ്റ്റഗ്രാമിലാണ് 70-കാരനായ നടനൊപ്പം 31-കാരി പ്രണയാർദ്രമായ ചിത്രം പങ്കിട്ടത്. പ്രണയത്തിന് പ്രായമോ പരിധികളോ ഇല്ലെന്നായിരുന്നു കാപ്ഷൻ.
ഫോട്ടോ പെട്ടെന്ന് വൈറലായി. ഇതോടെ ചർച്ചകളും കൊഴുത്തു. സംഭവം കൈവിട്ട് പോയതോടെ ഗോവിന്ദ് ഇക്കാര്യത്തിന് വ്യക്തത വരുത്തി. ഫോട്ടോ വരുന്നൊരു ചിത്രത്തിന്റെ ഭാഗമാണെന്നും തങ്ങളൊരു റൊമാന്റിക് കപ്പിൾസിന്റെ റോളാണ് ചിത്രത്തിൽ ചെയ്യുന്നതെന്നും വ്യക്തമാക്കി.
ഈ ബന്ധം തികച്ചും പ്രൊഫഷണലാണെന്നും തന്റെ ഭാര്യ സുധ നാംദേവാണ് ജീവനെന്നും നടൻ പറഞ്ഞു. “ഇത് റിയൽ ലൈഫ് പ്രണയമല്ല, റീൽ ലൈഫ് സർ! ഇൻഡോറിൽ ഞങ്ങൾ ഷൂട്ടിംഗ് നടത്തുന്ന ‘ഗൗരിശങ്കർ ഗോഹർഗഞ്ച് വാലെ’ എന്ന സിനിമയുടേതാണ്. കഥാ ഇതിവൃത്തമാണിത്. ഇതിൽ ഒരു വൃദ്ധൻ ഒരു യുവ നടിയുമായി പ്രണയത്തിലാകുന്നതാണ്. യഥാർത്ഥത്തിൽ ഈ പ്രായത്തിൽ ഒരു ചെറുപ്പക്കാരിയുമായി പ്രണയത്തിലാകുന്നത് എനിക്ക് സാധ്യമല്ല. ഈ ജീവിതകാലത്ത് ഒരു വൃദ്ധൻ പ്രണയിക്കുന്നത് അസാധ്യമാണ്.—- നടൻ കുറിച്ചു.
View this post on Instagram
“>