തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകൾ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ചേർത്തുള്ള വ്യാജ നിയമന ഉത്തരവുകൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കേരള ബാങ്കിന്റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സർവീസ് കമ്മീഷൻ/ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖേനയാണ് നിയമനം. മറ്റു മാർഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങൾ മാത്രമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം തട്ടിപ്പ് വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്നും ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിയ്‌ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.