തിരിച്ചുവരവിൽ തിളങ്ങിയ മുഹമ്മദ് ഷമിക്ക് വീണ്ടും തിരിച്ചടി. ഡൽഹിക്കെതിരായ ബംഗാളിന്റെ വിജയ് ഹസാര ട്രോഫിയിലെ ആദ്യ മത്സരത്തിൽ നിന്ന് ഷമിയെ ഒഴിവാക്കി. കാൽമുട്ടിനേറ്റ പരിക്കുകൾ താരത്തിനെ വീണ്ടും അലട്ടുന്നതായാണ് വിവരം. കാലിലെ നീർക്കെട്ടും മറ്റും താരത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
നാളെ ഹൈദരാബാദിൽ നടക്കാനാരിക്കുന്ന മത്സരം നഷ്ടമാകും. എൻ.സി.എ മെഡിക്കൽ ടീം നിരീക്ഷിക്കുന്ന ഷമിക്ക് വിശ്രമം നൽകിയതെന്നാണ് സൂചന. ബോർഡർ ഗവാസ്കർ ട്രോഫിയിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഷമിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റ നിലയിലാണ്.
നേരത്തെ വാർത്താ സമ്മേളനത്തിൽ രോഹിത് ശർമയും ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകൾ പങ്കുവച്ചിരുന്നു. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലടക്കമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും ഇതോടെ അനിശ്ചിതത്വത്തിലായി. 2023-ലെ ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.















