സുന്ദരി പട്ടം അങ്ങെടുത്ത് മേഘാ ആൻ്റണി; മിസ് കേരളയായി വൈറ്റില സ്വദേശി; അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും റണ്ണറപ്പുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുന്ദരി പട്ടം അങ്ങെടുത്ത് മേഘാ ആൻ്റണി; മിസ് കേരളയായി വൈറ്റില സ്വദേശി; അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും റണ്ണറപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 06:44 am IST
ഏയ്ഞ്ചൽ ബെന്നി,മേഘാ ആൻ്റണി, അരുന്ധതി

ഏയ്ഞ്ചൽ ബെന്നി,മേഘാ ആൻ്റണി, അരുന്ധതി

FacebookTwitterWhatsAppTelegram

കൊച്ചി: മിസ് കേരളയായി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു.

കൊച്ചി ​ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ. വിവിധ മേഖലയിൽ നിന്നുള്ളവരായിരുന്നു വിധികർത്താക്കൾ. ഡിസംബർ ആദ്യവാരം ആരംഭിച്ച ഓഡിഷനുകൾ കടന്നാണ് 300-ലേറെ മത്സാരാർത്ഥികളെത്തിയത്. വിവിധ ഘട്ടങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നത്. മൂന്ന് റൗണ്ടുകളായാണ് ​ഗ്രാൻ്റ് ഫിനാലെ നടത്തിയത്.

മിസ് കേരളയ്‌ക്ക് പുറമേ മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയ‌ർ എന്നിവയായി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അസ്മിൻ, മിസ് കൊൻജിനിയാലിറ്റി സ്ഥാനത്തേക്ക് കീർത്തി ലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള കിരീടം ചൂടിയ മേഘ ആന്റണി. മിസ് കേരള പട്ടം ചെറുപ്പം മുതലുള്ള ആ​ഗ്രഹമാണെന്നും കുറേ വർഷത്തെ പ്രയത്നമാണ് ഫലം കണ്ടതെന്നും മേഘ പറഞ്ഞു.

ഏതൊരു പെൺകുട്ടിയുടെയും വലിയ സ്വപ്നമാണ് മിസ് കേരള. പഠനത്തിനിടയിൽ അവസരം ലഭിച്ചതും മികച്ച വിജയം നേടാനായതും അവിശ്വസനീയമാണെന്നും ഫസ്റ്റ് റണ്ണർ അപ്പായ അരുന്ധതി പറഞ്ഞു. ആറ് വർഷത്തോളമായുള്ള സ്വപ്നമാണ് സഫലമായതെന്ന് സെക്കൻഡ് റണ്ണർ അപ്പ് ഏയ്ഞ്ചൽ ബെന്നിയും പറഞ്ഞു. ജോലി ലഭിച്ചതിന് ശേഷം മത്സരത്തിലേക്ക് തിരിയാമെന്നായിരുന്നു തീരുമാനമെന്നും സ്വന്തം പൈസയ്‌ക്കാണ് അപേക്ഷിച്ചതും മറ്റ് ചെലവുകൾ വഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ശരീരം മെലിഞ്ഞിരിക്കണം, പൊക്കമുണ്ടാകണമെന്നൊക്കെയാണ് നേരത്തെ സൗന്ദര്യമെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. എന്നാൽ ട്രെൻഡ് മാറിയെന്നും ഇത്തവണത്തെ മത്സാരാർത്ഥികളിൽ എല്ലാ തരത്തിലുള്ളവരുമുണ്ടായിരുന്നുവെന്ന് സംഘടാകൻ പറഞ്ഞു. ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പാങ്കാളിത്തവും വർ‌ദ്ധിച്ചിട്ടുണ്ട്.

Tags: KochiFashionmiss keralaMegha Antony
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies