ബ്രിട്ടീഷ് ശേഷിപ്പുകൾ ഉടച്ചുവാർക്കും; ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; 'യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയ'ത്തിനായ് കൈകോർത്ത് ഇന്ത്യയും ഫ്രാൻസും
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷ് ശേഷിപ്പുകൾ ഉടച്ചുവാർക്കും; ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ‘യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയ’ത്തിനായ് കൈകോർത്ത് ഇന്ത്യയും ഫ്രാൻസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ റെയ്‌സിന ഹില്ലിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാക്കാൻ ഇന്ത്യ. ഇന്ത്യയുടെ ദേശീയ മ്യൂസിയവും ഫ്രഞ്ച് ഏജൻസിയായ ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റ് കോർപറേഷനുമാണ് ഇതിനായി കരാറിൽ ഒപ്പിട്ടത്. ബ്രിട്ടീഷ് കാലത്തെ ഈ ചരിത്ര അവശേഷിപ്പുകളെ ഫ്രാൻസിന്റെ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും സഹായത്തോടെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യം.

കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തൂ, കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി അരുണീഷ് ചൗള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതി ഇന്ത്യക്കും ഫ്രാൻസിനുമിടയിലെ ഒരു പ്രധാന സാംസ്‌കാരിക സഹകരണമാണെന്നും ഇന്ത്യയുടെ മൃദുശക്തിയുടെ പ്രകടനമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ 5,000 വർഷത്തെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം ഒരു ആഗോള സാംസ്കാരിക നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1911 നും 1931 നും ഇടയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ സർ എഡ്വിൻ ലൂട്ടിയൻസും സർ ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകൽപന ചെയ്ത ‘ ന്യൂ ഡൽഹി’ സാമ്രാജ്യത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഏകദേശം 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള ഇവിടെ 950 ഓളം മുറികളുണ്ട്. ഇവയുടെ വാസ്തുവിദ്യ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയമായി നവീകരിക്കുകയാണ് ലക്ഷ്യം. സൗത്ത് ബ്ലോക്കിൽ നിലവിൽ വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളും നോർത്ത് ബ്ലോക്കിൽ ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുമാണ് പ്രവർത്തിക്കുന്നത്.

Tags: franceDelhiNORTH BLOCKWorld Largest MuseumSouth Block
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies