കൊച്ചി: ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണം. ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7,100 രൂപയിലെത്തി. പവന് 480 രൂപ വർദ്ധിച്ച് 56,800 രൂപയിലെത്തി.
ഇന്നലെ 56,360 രൂപയായിരുന്നു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസത്തിനിടെ 1,000 രൂപയോളം കുറഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം ആദ്യം സ്വർണ വിപണി ആരംഭിച്ചത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 77,293 രൂപയാണ് വില. അന്താരാഷ്‌ട്ര വിപണിയിൽ സ്‌പോട് ഗോൾഡിന് ട്രോയ് ഔൺസിന് 2,623.18 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.















