2016 മുതൽ നരേന്ദ്രമോദി സർക്കാർ നികത്തിയത് നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ; നിയമനം ലഭിച്ചത് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക്; കണക്കുകൾ രാജ്യസഭയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2016 മുതൽ നരേന്ദ്രമോദി സർക്കാർ നികത്തിയത് നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ; നിയമനം ലഭിച്ചത് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക്; കണക്കുകൾ രാജ്യസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ 2016 മുതൽ നികത്തിയത് പിന്നാക്ക വിഭാഗങ്ങളുടെ നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ. കാലങ്ങളായി നികത്താതെ കിടന്ന ഒഴിവുകളായിരുന്നു ഇതിലധികവും. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെയും (OBC) ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരുന്ന ഒഴിവുകളാണിവ.

നിലവിൽ ഇത്തരം ഒഴിവുകൾ കണ്ടെത്തുന്നതും നികത്തുന്നതും തുടർച്ചയായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികത്താതെ കിടക്കുന്ന സംവരണ ഒഴിവുകൾ കണ്ടെത്താനും അവ ഒഴിഞ്ഞു കിടക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കാനും തടസങ്ങൾ നീക്കാനുമായി എല്ലാ മന്ത്രാലയങ്ങളിലും ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഉൾപ്പെടെ ഇത്തരം ഒഴിവുകൾ നികത്താനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ വിശദീകരിച്ചു.

വിവിധ മന്ത്രാലയങ്ങൾ സമർപ്പിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇത്തരം നാല് ലക്ഷത്തിലധികം ഒഴിവുകൾ 2016 ന് ശേഷം നികത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചത്. രാജ്യത്തെ പിന്നാക്ക, സംവരണ വിഭാഗങ്ങൾക്കുളള ഒഴിവുകൾ നികത്തുന്നതിലും ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിലും കോൺഗ്രസ് സർക്കാരുകളും യുപിഎ സർക്കാരുകളും എത്രത്തോളം പരാജയമായിരുന്നുവെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

സംവരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കേന്ദ്രസർക്കാരിന് കീഴിലുളള എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുളളതോ അതിന് മുകളിലുളളതോ ആയ ഉദ്യോഗസ്ഥനെ ലെയ്‌സൺ ഓഫീസറായി നിയമിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഈ ലെയ്‌സൺ ഓഫീസറുടെ നേതൃത്വത്തിൽ സെപ്ഷ്യൽ റിസർവേഷൻ സെല്ലുകൾ രൂപീകരിക്കണം.

സമയാസമയം ഇത്തരം ഒഴിവുകൾ നികത്താൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.

Tags: Narendra Modi GovtSpecial Drive RecruitmentscOBCjitendra singhSTbacklog vacancies
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies