ജനിച്ചത് ഇരുകാലുകളുമില്ലാതെ; പക്ഷെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് വിവേക് ഇനി നടക്കും; കൃത്രിമ കാൽ നൽകി മാവേലിക്കര സേവാഭാരതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനിച്ചത് ഇരുകാലുകളുമില്ലാതെ; പക്ഷെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് വിവേക് ഇനി നടക്കും; കൃത്രിമ കാൽ നൽകി മാവേലിക്കര സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 11:15 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ജന്മനാ ദിവ്യാംഗനായ വിദ്യാർത്ഥിയെ പുതുലോകത്തേയ്‌ക്ക് കൈപിടിച്ചുയർത്തി മാവേലിക്കരയിലെ സേവാഭാരതി. ബിരുദധാരിയായ വിവേകിന് നൽകിയാണ്‌ സേവാഭാരതി താങ്ങായി മാറിയത്. മാവേലിക്കര ഭാസ്കരസ്മൃതിയിൽ സംഘടിപ്പിച്ച ‘കനിവ് 2024’ വിവേകിനെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് സേവാഭാരതി കൈപിടിച്ചുയർത്തിയത്. ചടങ്ങിൽ നിർധനരായ ജനങ്ങൾക്ക് ധനസഹായം നൽകുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്താണ് ജന്മനാ ഇരുകാലുകളുമില്ലാതെ ജനിച്ച വിവേകിന് കൃത്രിമ കാലുകൾ നൽകിയത്. സേവനരംഗത്ത് പതിനാലാം വർഷത്തേയ്‌ക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സേവാഭാരതി പരിപാടി സംഘടിപ്പിച്ചത്. മാവേലിക്കര എസ് കെ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എസ് രവിശങ്കർ ‘കനിവ് 2024‘ ഉദ്ഘാടനം ചെയ്തു. സേവാഭാരതി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ആർ പി ബാലാജി അദ്ധ്യക്ഷനായ ചടങ്ങിൽ മാവേലിക്കര ഭദ്രാസനം വികാർ ജനറൽ ഫാ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

രാഷ്‌ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി. ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി. ഇത്തവണ നൂറു പേരെ സഹായിച്ചു. അടുത്ത തവണ ആയിരം പേരെ സഹായിക്കുക എന്നതല്ലെന്നും അടുത്ത തവണ സഹായിക്കാൻ ഇനി ആരുമില്ലെന്ന അവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സേവന പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. കലാസാംസ്‌കാരിക വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. നിർധനരായ ജനങ്ങൾക്ക് ധനസഹായം, സ്വയം തൊഴിൽ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.

ചടങ്ങിൽ ജെ. നിസറുദ്ദീൻ, എൻ. പുഷ്പാകരൻ, ഡോ. ദയാൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എ. അനീഷ്, സെക്രട്ടറി ആർ. രാജേഷ്, യൂണിറ്റ് സെക്രട്ടറി കവിത ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികുമാരൻ തമ്പി, ട്രഷറർ മധുസൂധനൻ പിള്ള, സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags: sevabharathivivekDiffrently AbledMavelikara Sevabharathi
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies