കൊച്ചി: എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴുപേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷം ഉണ്ടാക്കിയതിനുമാണ് കേസ്.
കഴിഞ്ഞദിവസം രാത്രി കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ക്യാമ്പ് നടന്ന ക്യാമ്പസിനുള്ളിൽ കയറി എസ്എഫ്ഐ നേതാക്കൾ വിദ്യാർത്ഥികളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. വനിതാ നേതാവ് അപമര്യാദയായി പെരുമാറിയെന്നും മോശം പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. തുടർന്നാണ് തൃക്കാക്കര പൊലീസ് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികളെല്ലാം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എൻസിസി ക്യാമ്പ് രണ്ട് ദിവസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി പുനഃരാരംഭിക്കാനാണ് കളക്ടറുടെ നിർദേശം. 600 കുട്ടികളാണ് തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിൽ നടന്ന എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിലുണ്ടായിരുന്നത്.















