വാഷിംഗ്ടൺ: ഇന്ത്യ തിരയുന്ന ലഹരി കടത്തുകാരൻ യുഎസിലെ കാലിഫോർണിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശി സുനിൽ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘവും രോഹിത് ഗോദര സംഘവും ഏറ്റെടുത്തു.
2019ൽ പഞ്ചാബ് പൊലീസുമായുള്ള ഏറ്റമുട്ടലിൽ ഇവരുടെ സംഘാംഗമായ അങ്കിത് ഭാദു കൊല്ലപ്പെട്ടിരുന്നു. സുനിൽ യാദവിന് ഇതിൽ പങ്കുണ്ടെന്നും ഇതിനുള്ള പ്രതികാരമാണ് കൊലപാതമെന്നും ഇവർ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെ യുവാക്കളെ സുനില്‍ മയക്കുമരുന്നിന് അടിമകളാക്കുകയും പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
പഞ്ചാബിലെ ഫാസിൽക ജില്ലയിലെ അബോഹർ സ്വദേശിയാണ് സുനിൽ യാദവ്. മുൻപ് ലോറൻസ് ബിഷ്ണോയ്- രോഹിത് ഗോദാര സംഘവുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ അങ്കിത് ഭാദുവിന്റെ കൊലപാതകത്തൊടെ സംഘവുമായി അകന്നു. പിന്നാലെ ഇയാൾ യുഎസിലേക്ക് കടന്നു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിൽ ഇയാൾ പ്രതിയാണ്. പാകിസ്താൻ വഴി ഇന്ത്യയിലേക്ക് 300 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിലും സുനിൽ യാദവിന് പങ്കുണ്ട്. നേരത്തെ, ദുബായിലെ ഏജന്‍സികള്‍ വഴി സുനില്‍ യാദവിന്റെ സഹായിയെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാദവിനെതിരെ അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു രാജസ്ഥാൻ പൊലീസ്.