യാത്രപോകുന്ന സമയത്ത് ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിക്കുമ്പോൾ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകളാണ് നമ്മുടെ മനസിലുണ്ടാവുക. ഒളിക്യാമറ ഉണ്ടാകുമോയെന്ന പേടിയോടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും കഴിയേണ്ടി വരുന്നത് പ്രയാസകരമാണ്. എന്നാൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഒളിക്യാമറയുണ്ടോയെന്ന് കണ്ടെത്താനുള്ള എളുപ്പവഴി പരിചയപ്പെടാം..
Hidden Camera Detector
ഹിഡൻ കാമറ ഡിറ്റക്ടർ എന്ന പേരിൽ പ്ലേസ്റ്റോറിൽ ഒരു ആപ്ലിക്കേഷൻ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്ത് നിങ്ങൾ താമസിക്കുന്ന മുറി സ്കാൻ ചെയ്താൽ മാത്രം മതി. അവിടെ ഒളിക്യാമറയുണ്ടെങ്കിൽ ആപ്പിൽ നിന്ന് ബീപ് ശബ്ദമുണ്ടാകും. ഫോണിന്റെ മാഗ്നെറ്റോമീറ്റർ ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷൻ ഹിഡൻ ക്യാമറ കണ്ടെത്തുന്നത്. കൂടാതെ ചില ക്യാമറകളിൽ നിന്ന് വരുന്ന ഇൻഫ്രാറെഡ് ലൈറ്റ് സ്കാൻ ചെയ്തും ഹിഡൻ ക്യാമറ കണ്ടെത്താൻ ആപ്പിന് കഴിയുന്നു.
Glint Finder
ഒളിക്യാമറയുടെ ലെൻസിനെ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഉപയോഗിക്കാൻ എളുപ്പമുള്ള ആപ്ലിക്കേഷനാണിത്. iOS ലും ആൻഡ്രോയ്ഡിലും ലഭ്യമാണ്. Spy Hidden Camera Detector, Don’t Spy 2 – Spyware Detector, Hidden Devices Detector എന്നീ ആപ്ലിക്കേഷനുകളും ഒളിക്യാമറ കണ്ടെത്താൻ ഉപയോഗിക്കാം. പ്ലേ സ്റ്റോറിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യേണ്ട താമസം മാത്രമാണുള്ളത്.