ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ സോഷ്യൽമീഡിയ കീഴടക്കുകയാണ് ഒരു ക്രിസ്മസ് പാപ്പ. തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച സൂപ്പർ താരം, സാന്താക്ലോസായി വേഷമിട്ടപ്പോൾ ആരാധകർക്ക് പോലും കക്ഷിയെ പിടികിട്ടിയില്ല.
സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയായിരുന്നു ക്രിസ്മസ് പാപ്പയായി എത്തിയത്. ഭാര്യ സാക്ഷിക്കും മകൾ സിവയ്‌ക്കുമൊപ്പം ക്രിസ്മസ് ആഘോഷിച്ച എംഎസ് ധോണി സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയത് തീർത്തും തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു.
View this post on Instagram
നടി കൃതി സനോൻ പങ്കുവച്ച ചിത്രവും വലിയ ശ്രദ്ധനേടി. ക്രിസ്മസ് പപ്പയായി വന്ന ധോണിക്കൊപ്പം നിൽക്കുന്ന ഫോട്ടോയായിരുന്നു കൃതി പോസ്റ്റ് ചെയ്തത്. സാന്താക്ലോസ് ആരാണെന്ന് മനസിലാകാതെ നിരവധി പേർ ഇതിന് താഴെ കമന്റ് ചെയ്തിരുന്നു.
2024ലെ ക്രിസ്മസ് ക്യാപ്റ്റൻ കൂൾ തൂക്കിയപ്പോൾ അതിനൊപ്പം 2025ലെ ഐപിഎല്ലിനെക്കുറിച്ചുള്ള ചർച്ചകളും ആരാധകർ സജീവമാക്കുന്നുണ്ട്. അടുത്ത ഐപിഎല്ലിൽ ധോണിയുണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ മെഗാ ലേലത്തിന് മുൻപ് തന്നെ ധോണിയെ ചെന്നൈ ടീം നിലനിർത്തി. അതിനാൽ 2025ലെ IPL സീസണിലും ധോണി കളത്തിലുണ്ടാകും.