ജയ്‌പൂർ: ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം. രോഗിയായ ഭാര്യയെ പരിചരിക്കാൻ സ്വയം വിരമിച്ച ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണമായ സംഭവം. പരിപാടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹൃദ്‌രോഗിയായ ഭാര്യ ടീനയെ പരിചരിക്കുന്നതിനായി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിലെ മാനേജരായ ദേവേന്ദ്ര സാൻഡലാണ് മൂന്ന് വർഷം നേരത്തെ വിരമിക്കാൻ തീരുമാനിച്ചത്. ഇതിനെത്തുടർന്ന് ഓഫീസിലെ സഹപ്രവർത്തകർ ദേവേന്ദ്രയ്‌ക്കായി ഒരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ടീനയെയും പരിപാടിക്ക് ക്ഷണിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കഴുത്തിൽ ഹാരമണിഞ്ഞ് ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന ദേവേന്ദ്രയുടെ ഭാര്യയെ കാണാം. എന്നാൽ സന്തോഷകരമായ നിമിഷങ്ങൾ വളരെപ്പെട്ടെന്നാണ് ദുഃഖത്തിലേക്ക് വഴിമാറിയത്.
ദേവേന്ദ്രയ്‌ക്കൊപ്പം നിൽക്കവേ തനിക്ക് തലകറങ്ങുന്നുവെന്ന് പറയുന്ന ടീനയെ ദൃശ്യങ്ങളിൽ കാണാം. ഇവർ ഉടൻ തന്നെ അടുത്ത് കണ്ട കസേരയിൽ ഇരിക്കുന്നുണ്ട്. ഭാര്യയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായതോടെ ദേവേന്ദ്ര അവരെ പരിചരിക്കാനായി അടുത്തുവന്നു. ഇയാൾ സഹപ്രവർത്തകരോട് കുടിക്കാൻ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നിമിഷനേരം കൊണ്ട് ബോധം നഷ്ടപ്പെട്ട ടീന മുന്നിലെ മേശയിലേക്ക് തലകുനിച്ച് ചായുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Life is unfair and cruel at times.
Devendra Sandal decided to take voluntary retirement to take care of his wife, Tina, who was a heart patient.
She died at farewell. The incident is reported from kota Rajasthan. pic.twitter.com/7MhgZARTzM
— Neetu Khandelwal (@T_Investor_) December 25, 2024