ബംഗ്ലാദേശ് പൗരൻ അറസ്റ്റിലായ സംഭവം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശ് പൗരൻ അറസ്റ്റിലായ സംഭവം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 07:21 pm IST
FacebookTwitterWhatsAppTelegram

എറണാകുളം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാൾ രാഷ്‌ട്രീയ താൽപര്യമാണ് കേരള സർക്കാർ പരിഗണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

നിയമവിരുദ്ധമായി ബംഗ്ലാദേശിലെ അനവധി പൗരൻമാർ കേരളം താവളമാക്കി കഴിയുന്നുണ്ട്. അവർ അഭയാർത്ഥികളായി വന്നവരല്ല. ഇവരുടെ സാന്നിധ്യം കേരളത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. കാസർകോട് നിന്ന് അൽഖ്വായ്ദ അംഗമായ ഒരു ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്ത സംഭവം ഇതിന് ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ക്ഷേത്രോത്സവങ്ങളെ തടസ്സപ്പെടുത്തുന്ന നടപടികൾ പല ഭാഗത്ത് നിന്നും ഉയർന്ന് വരുന്നതിൽ സംസ്ഥാന നേതൃയോഗം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെ സംബന്ധിച്ചുള്ള കോടതികളുടെ ഇടപെടൽ യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല എന്ന പരമോന്നത നീതിന്യായ പീഠത്തിന്റെ അഭിപ്രായം പ്രത്യേകം ശ്രദ്ധാർഹമാണ്. ക്ഷേത്രാചാരങ്ങളെ പരിഹസിച്ച് പരാമർശം നടത്തിയ കേരള ഹൈക്കോടതിക്കുള്ള താക്കീതായിരുന്നു സുപ്രീം കോടതി വിധിയെന്ന് യോഗം അഭിപ്രായപ്പെട്ടു.

ക്ഷേത്ര എഴുന്നെള്ളിപ്പിൽ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കാലങ്ങളായി നടന്ന് വന്ന കോടതി വിളക്ക് ആ പേരിൽ തന്നെ നടത്തുന്നത് തുടരണം. രാത്രി പത്ത് മണിക്ക് ശേഷം ക്ഷേത്രോത്സവങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ അനുവാദം നിഷേധിക്കുന്നത് ഉത്സവ പരിപാടികളെ ബാധിക്കുന്നുണ്ട്. ഈ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിൽ മതാടിസ്ഥാനത്തിൽ നൽകുന്ന സംവരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന കാര്യാദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി സമാപന പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അവകാശം കുത്തിക്കവർന്നെടുക്കാൻ മുസ്ലീം ലീഗാണ് നേതൃത്വം നൽകുന്നത്. ഹിന്ദു പിന്നാക്ക സംഘടനകൾ ഇക്കാര്യം തിരിച്ചറിയണം. തികഞ്ഞ വർഗീയ സമുദായ താൽപര്യം മാത്രമാണ് ലീഗിനുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദം തന്നെയാണ് ലീഗ് ഉള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോദ്ധ്യയിൽ തർക്കമന്ദിരം തകർക്കപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നിരപരാധികളായ 5 ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. മുസ്ലീംലീഗിനെ വെള്ള പൂശാൻ ശ്രമിക്കുന്നവർ സത്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഹിന്ദുക്കളുടെ കൂട്ടായ പ്രതികരണം രാഷ്‌ട്രീയ കേരളത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് പൂരാഘോഷം മുടക്കുന്ന കോടതി വിധിക്കെതിരായി ഇടത് വലത് മുന്നണികൾ മത്സരിച്ച് രംഗത്തിറങ്ങിയ സംഭവമെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി.

സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു അദ്ധ്യക്ഷത വഹിച്ച യോഗം മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. സമ്പർക്ക അധികാരി കെ ബി ശ്രീകുമാർ, കെ.പി. ഹരിദാസ്, പി. സുധാകരൻ , മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു, പി.വി മുരളിധരൻ, ശ്രീധരൻ, സി. ബാബു, വി.സുശികുമാർ എന്നിവർ പ്രസംഗിച്ചു.

Tags: RV Babuവത്സൻ തില്ലങ്കേരിഹിന്ദു ഐക്യവേദിആർ.വി ബാബുHindu Aikyavedi Keralam​ഗുരുവായൂർ ഏകാദശിബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies