ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ വിവാദത്തിലായി പാകിസ്താൻ താരം കമ്രാൻ ഗുലാം. ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസോ റബാദ, കെയ്ൽ വെരേയ്നെ എന്നിവർക്കെതിരെയാണ് പാക് ബാറ്റർ അശ്ലീല പരാമർശം നടത്തിയത്. ഇത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.
ഗുലാം സൈഡ് സ്ക്രീനിലെ പ്രശ്നങ്ങൾ കാരണം പന്തെറിയാനെത്തിയ റബാദയെ ഗുലാം പാതിവഴിയിൽ തടഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതിന് ശേഷമാണ് രണ്ടുപേരെയും അധിക്ഷേപിക്കുന്ന തരത്തിൽ പാക് താരം തരംതാണ വാക്കുപയോഗിച്ചത്. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്യന്ന പാകിസ്താൻ 209/9 എന്ന നിലയിൽ തകർച്ചയിലാണ്.
ഡെയ്ൻ പാറ്റേഴ്സൺ, അരങ്ങേറ്റക്കാരൻ കോർബിൻ ബോഷ് എന്നിവർ ചേർന്നാണ് പാകിസ്താന്റെ നട്ടെല്ലൊടിച്ചത്. കമ്രാൻ ഗുലാനാണ്(54) പാക് നിരയിലെ ടോപ് സ്കോറർ. ബാബർ അസം നാല് റൺസിന് പുറത്തായി. 2022ൽ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി ബാബർ ഒരു ഫിഫ്റ്റിയോ സെഞ്ച്വറിയോ നേടിയത്.
Kamran Ghulam said “F**K YOU” to Rabada and Verreynne.
Funny how all this aggression is coming from a team ranked No. 7, struggling on the points table, while South Africa is cruising at No. 3, soon to be No. 2 and eyeing the WTC final. Be in your limit Pakistan.#SAvPAK pic.twitter.com/KVcnaAdSgA
— 🇿🇦 (@MarkramBot) December 26, 2024