പുതുവത്സരാഘോഷം; ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

പുതുവത്സരാഘോഷം; ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 12:36 am IST
FacebookTwitterWhatsAppTelegram

ദുബായ്; പുതുവത്സരാഘോഷം പ്രമാണിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം. മെട്രോയും ട്രാമും തുടർച്ചയായി 2 ദിവസം സർവീസ് നടത്തും. വിവിധ എമിറേറ്റിൽനിന്ന് ദുബായിലേക്കു കൂടുതൽ ജനങ്ങൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പാർക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായിട്ടാണ് സർവീസ് നടത്തുക. മെട്രോ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി 1ന് അർധരാത്രി വരെ പ്രവർത്തിക്കും. ട്രാം 31-ന് രാവിലെ 6 മുതൽ ജനുവരി രണ്ട് പുലർച്ചെ രണ്ട് മണി വരെയും സേവനം നൽകും. 1400 ബസുകളിൽ സൗജന്യ യാത്രയ്‌ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ആർടിഎ അറിയിച്ചു.

ഡൗൺടൗണിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ദുബായ് മാൾ, സബീൽ, എമാർ ബൊളിവാർഡ് എന്നിവിടങ്ങളിൽ ഏകദേശം 20,000 അധിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽ വാസലിലും താമസ-കുടിയേറ്റ വകുപ്പിന്റെ പാർക്കിങ് സ്ഥലങ്ങളിലും വാഹന പാർക്കിങ്ങിനായി സൗകര്യമുണ്ടാകും. ഇവിടെനിന്ന് ആഘോഷസ്ഥലങ്ങളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാക്കും.

പുതുവർഷത്തലേന്ന് വൈകുന്നേരം നാലുമണി മുതൽ ഷെയ്ഖ് സായിദ് റോഡിന്റെ വിവിധഭാഗങ്ങൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഡൗൺടൗൺ ദുബായിൽ പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർ യാത്രകൾ നേരത്തേയാക്കണമെന്നും പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags: SUBDubai Metroപുതുവത്സരാഘോഷംDubai Tramദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ShareTweetSendShare

More News from this section

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

സംഘടിതമായി ഭിക്ഷാടനം നടത്തി; 41അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം; ശീതീകരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies